കോവിഡ് കാലത്തെ ഹെയർ ട്രാൻസ്‌പ്ലാന്റ്

കോവിഡ് 19 പകർച്ചവ്യാധി നമ്മുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റി മറിച്ചിരിക്കുകയാണ്‌. ആരോഗ്യ മേഖലയിലും ഇത് കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. അത്യാവശ്യമല്ല എന്ന് കരുതപ്പെട്ടിരുന്ന പല ചികിത്സകളും ഒഴിവാക്കപ്പെടുന്ന സാഹചര്യം, അത് ആവശ്യമുള്ള ആളുകൾക്ക് അസൗകര്യം സൃഷ്ടിച്ചിരിക്കുന്നു. അതിൽ ഒന്നാണ് ഹെയർ ട്രാൻസ്പ്ലാന്റ്. എന്നാൽ കൃത്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തിക്കൊണ്ട് കോവിഡ് കാലത്തു ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിൽ ഒരു അപകടവും ഇല്ല എന്ന്  International Society of Hair Restoration Surgery (ISHRS)   എന്ന അന്താരാഷ്ട്ര   Non Profit Medical Association  പ്രഖ്യാപിച്ചിട്ടുണ്ട്.

FISHRSന്റെ  President ഉം Hair Surgeon-ഉം ആയ Francisco Jimenez, MD  പറയുന്നത് കോവിഡ് നമ്മുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചപ്പോൾ നമ്മുടെ  Patients- ന്റെ സുരക്ഷയെ മുൻ നിർത്തിക്കൊണ്ട് രോഗവ്യാപനവും മറ്റു അണുവ്യാപനങ്ങളും തടയാനുള്ള എല്ലാ മുൻകരുതലുകളും നമ്മൾ എടുത്തിട്ടുണ്ട് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ സമയത്തു രോഗികളുടെയും അതെ പോലെ തന്നെ Doctors-ന്റെയും Staff-ന്റെയും സുരക്ഷ ഏറ്റവും പ്രധാനമാണ്. അതിനാൽ, ഈ സമയത്തു നിങ്ങൾ  surgery യ്ക്ക് വിധേയൻ/വിധേയ ആകാൻ തീരുമാനിക്കുകയാണെങ്കിൽ താഴെ പറയുന്ന മാനദണ്ഡങ്ങൾ സ്വീകരിക്കേണ്ടതാണ്.

  1. നിങ്ങളുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുക

ഇപ്പോഴത്തെ നിഗമനങ്ങൾ അനുസരിച്ചു, ആസ്ത്മ പോലുള്ള രോഗങ്ങൾ, രക്തധമനികളെ ബാധിക്കുന്ന പോലുള്ള അസുഖങ്ങൾ, ഹൃദയ, ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങൾ, മുതലായവ ഉള്ളവരും 60 വയസിനു മുകളിൽ പ്രായം ഉള്ളവരും ഈ പകർച്ചവ്യാധിയെ കൂടുതൽ ഭയക്കേണ്ടിയിരിക്കുന്നു. അതിനാൽ നിങ്ങൾ 60 വയസിൽ താഴെ പ്രായം ഉള്ള ആളും, മേല്പറഞ്ഞ രോഗാവസ്ഥകൾ ഒന്നും ഇല്ലാത്ത ആളും ആണെങ്കിൽ മാത്രം ഈ സമയത്തു  Hair Transplant ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക. 60 നു മുകളിൽ പ്രായം ഉള്ള ആളുകൾ Vaccine ലഭിക്കുന്നത് വരെ കാത്തിരിക്കുക. Hair Transplant ചെയ്യണമോ വേണ്ടയോ എന്ന തീരുമാനത്തിൽ എത്താൻ നിങ്ങള്ക്ക് കഴിയുന്നില്ലെങ്കിൽ നല്ലൊരു Surgeon-നെ കണ്ടെത്തി ഒരു online consultation നടത്തുക. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിച്ചതിന് ശേഷം മാത്രം ഇപ്പോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുക.

2. സ്വന്തം സുരക്ഷ ഉറപ്പു വരുത്തുക

സോഷ്യൽ ഡിസ്റ്റൻസിങ്, കൈകളുടെ ശുചിത്വം, മാസ്കിന്റെ ഉപയോഗം തുടങ്ങി ഗവണ്മെന്റ് നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുക. സർജറിക്ക് പോകുമ്പോൾ പോലും (സർജറി നടക്കുന്ന സമയത്തു ഒഴികെ) മാസ്ക് ധരിക്കണം. കൈകൾ സാനിറ്റൈസ് ചെയ്യുകയും ക്ലിനിക്കിലെ വെയ്റ്റിംഗ് റൂമിൽ മറ്റു രോഗികളിൽ നിന്ന് അകലം പാലിയ്ക്കുകയും, സ്റ്റാഫിൽ നിന്ന് കൃത്യമായ അകലം പാലിയ്ക്കുകയും ചെയ്യണം. മറ്റുള്ളവരുമായി സംസാരം പോലും കഴിവതും കുറയ്ക്കുന്നതാണ് നല്ലത്.

3. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന ഒരു ക്ലിനിക് തിരഞ്ഞെടുക്കുക

ഒരു ക്ലിനിക് തിരഞ്ഞെടുക്കുമ്പോൾ അവർ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പാലിയ്ക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുക. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിയ്ക്കുക:

  • ഗവണ്മെന്റ് നിർദ്ദേശിക്കുന്ന രീതിയിൽ രോഗികളുടെയും സ്റ്റാഫിന്റേയും ശരീരോഷ്മാവ് പരിശോധിയ്ക്കുകയും അവരുടെ കോവിഡ് ഹിസ്റ്ററി പരിശോധിയ്ക്കുകയും ചെയ്യുന്നുണ്ടോ എന്ന് ചോദിയ്ക്കുക.
  • consultation സമയത്തും വെയ്റ്റിംഗ് റൂമിലും സാമൂഹിക അകലം പാലിയ്ക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുക.
  • സർജറി സമയത്തു ഡോക്ടർ അനുയോജ്യമായ സ്വയരക്ഷാ മാനദണ്ഡങ്ങൾ (PPE കിറ്റ്) ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിയ്ക്കുക.
  • ക്ലിനിക്കിൽ കൃത്യമായ ശുചീകരണവും അണുനശീകരണവും നടത്തുന്നുണ്ടോ എന്ന് അന്വേഷിയ്ക്കുക.
  • സർജറി ചെയ്യുന്നത് സർജൻ തന്നെയെണെന്നും ടെക്‌നിഷ്യൻ അല്ല എന്നും ഉറപ്പു വരുത്തുക.
  • കോവിഡ് മാനദണ്ഡങ്ങൾ പാലിയ്ക്കുവാനുള്ള പരിശീലനം സ്റ്റാഫിന് കിട്ടിയിട്ടുണ്ടോ എന്ന് അന്വേഷിയ്ക്കുക.

4. ട്രാൻസ്പ്ലാന്റിനു വേണ്ടി യാത്ര ചെയ്യുമ്പോൾ

നിങ്ങൾ സര്ജറിയ്ക്കു വേണ്ടി മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്യുന്നുണ്ടെങ്കിൽ യാത്രയിലുടനീളം മാസ്ക് ധരിയ്ക്കുകയും മറ്റുള്ളവരിൽ നിന്ന് ചുരുങ്ങിയത് ആറ് അടി അകലം പാലിയ്ക്കുകയും വേണം. കയ്യിൽ എപ്പോഴും sanitizer കരുതുകയും രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് അകന്നു നിൽക്കുകയും വേണം. നിങ്ങൾ ഫ്ലൈറ്റിൽ ആണ് യാത്ര ചെയ്യുന്നതെങ്കിൽ വെബ്-ചെക്ക് ഇൻ പോലെയുള്ള എയർലൈൻ – എയർപോർട്ട് നിർദിഷ്ട നിയമാവലികൾ കൃത്യമായി പാലിക്കണം. നിങ്ങളുടെ യാത്രാവിവരങ്ങൾ നിങ്ങളുടെ ക്ലിനിക്കിൽ കൃത്യമായി അറിയിയ്ക്കുകയും സര്ജറിയ്ക്കു ശേഷമുള്ള നിങ്ങളുടെ താമസത്തെ കുറിച്ച് അവരുടെ നിർദേശങ്ങൾ പാലിയ്ക്കുകയും വേണം.

കോവിഡ് കാലത്തു ട്രാൻസ്‌പ്ലാന്റ് ചെയ്യുന്നത് സുരക്ഷിതമാണെന്നിരിയ്ക്കേ തന്നെ അത് അങ്ങേയറ്റം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമാണ്. അനുഭവ സമ്പത്തും മതിപ്പും ഉള്ള ഒരു surgeon-നെ കണ്ടെത്തുകയും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിയ്ക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക. ഓൺലൈൻ ആയും ചെയ്യാവുന്ന consultation സമയത്തു മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ചോദിച്ചു ഉറപ്പു വരുത്താവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് – 9746199606 (Kochi) 9895080084 (Kottayam) എന്നീ നമ്പരുകളിൽ വിളിക്കുകയോ WhatsApp മെസ്സേജ് അയക്കുകയോ ചെയ്യാം.